കടയ്ക്കാവൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... കടയ്ക്കാവൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകള്‍ സഖി (പൂമ്പാറ്റ- 11) ആണ് മരണപ്പെട്ടത്. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു അപകടം സംഭവിച്ചത്.
സ്‌കൂളിലെ പി.ടി.എ. മീറ്റിങ് കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങിവരവേ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് നായ കുറുകേചാടുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
പിതാവ് ജോണ്‍പോള്‍ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അമ്മ പ്രഭന്ധ്യയ്ക്ക് നട്ടെല്ലിനും യാത്രക്കാരിയായ മാമ്പള്ളി സ്വദേശിനിക്ക് തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ .
"
https://www.facebook.com/Malayalivartha
























