നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലം സ്വദേശി സൗദിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

സങ്കടമടക്കാനാവാതെ... കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയേലിന്റെയും മകനായ ഇദ്ദേഹം അവിവാഹിതനാണ്. മാതാവിനോടൊപ്പം കാക്കനാടായിരുന്നു ഇപ്പോള്‍ താമസം. ജുബൈല്‍ റോയല്‍ കമ്മീഷനില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു.
2016ലാണ് സൗദി അറേബ്യയില്‍ എത്തിയത്. രണ്ട് വര്‍ഷം ദുബായിലും ജോലി ചെയ്തിട്ടുണ്ട്. മുവാസാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha
























