സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ . ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താന്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കുന്നതാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളിലും നിരീക്ഷണസമിതികള്‍ രൂപീകരിക്കുകയും ചെയ്യും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പാക്കുകയും വേണം. നിരോധിതവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും. തെരഞ്ഞെടുപ്പു പ്രചാരണ വേളയിലെ പരിസ്ഥിതി മലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10നുമുമ്പ് എന്ന ഇ-മെയില്‍ വിലാസത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍, ജനഹിതം, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമര്‍പ്പിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha
























