അടഞ്ഞുകിടന്ന വീട്ടില്‍നിന്ന് രാത്രിയായിട്ടും ആരെയും പുറത്തുകണ്ടില്ല... അന്വേഷിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ കണ്ടത്...

രാവിലെ മുതല്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്ന് രാത്രിയായിട്ടും ആരെയും പുറത്തുകാണാത്തതിനാല്‍ നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ദാരുണമായ ആത്മഹത്യാശ്രമം. വിഷം കഴിച്ച് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് ആറുവയസ്സുകാരി മരിച്ചു.
ചേലക്കര മേപ്പാടം കോല്‍പുരത്ത് വീട്ടില്‍ അണിമയാണ് മരിച്ചത്. അണിമയുടെ മാതാവ് ഷൈലജ (34), സഹോദരന്‍ അക്ഷയ് (നാല്) എന്നിവരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് രണ്ടാഴ്ച മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇന്നലെ രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയായിട്ടും ആരെയും പുറത്തുകാണാത്തതിനാല്‍ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ മൂന്നുപേരെയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അപ്പോഴേക്കും അണിമ മരിച്ചിരുന്നു. ചേലക്കര സി.ജി.ഇ.എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അണിമ.
"
https://www.facebook.com/Malayalivartha
























