കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു...

കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു.
അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. 79 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പൗലോസ്, പ്രമുഖ നേതാവായിരുന്ന പി. ബാലന്റെ സന്തതസഹചാരിയായിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മന്‍ചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എ ഗ്രൂപ്പിന്റെ മുഖമായിരുന്നു പി.ജെ. പൗലോസ്. ഭാര്യ: ലീലാമ്മ പോള്‍, മക്കള്‍: ജോഷി പോള്‍, മിനി ജോജു, സൗമ്യ ബാബു.
"
https://www.facebook.com/Malayalivartha
























