ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.
കഴിഞ്ഞ മാസം 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഉയര്‍ന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎല്‍എ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭയില്‍ ആദ്യ ദിവസം എത്തിയ രാഹുല്‍ മെല്ലെ മണ്ഡലത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചനകളുള്ളത്.
അതേസമയം രാഹുല്‍ എംഎല്‍എ ഓഫീസിലേക്ക് എത്തിയേക്കില്ല. കെ.എസ്. യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പം പ്രാദേശിക സന്ദര്‍ശനങ്ങള്‍ നടത്തുന്നു. എംഎല്‍എ ഓഫീസില്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി.
https://www.facebook.com/Malayalivartha
























