എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശുദാസിന്... ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ കലൈ മാമണി പുരസ്‌കാരത്തിന് അര്‍ഹരായി

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ... ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ക്ക് കലൈ മാമണി പുരസ്‌കാരം
കല, സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാര്‍, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
2021, 2022, 2023 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശുദാസിന് സമ്മാനിക്കും. സംഗീത മേഖലക്ക് യേശുദാസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ കലൈ മാമണി പുരസ്‌കാരത്തിന് അര്‍ഹരായി. സായ് പല്ലവിക്ക് 2021ലെ കലൈ മാമണി പുരസ്‌കാരമാണ് ലഭിച്ചത്. 2023ലെ പുരസ്‌കാരത്തിനാണ് ശ്വേത അര്‍ഹയായത്. നടന്‍ എസ്.ജെ. സൂര്യ, സംവിധായകന്‍ ലിംഗുസ്വാമി, സെറ്റ് ഡിസൈനര്‍ എം. ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവരും സായ് പല്ലവിക്കൊപ്പം 2021ലെ കലൈമാമണി പുരസ്‌കാരത്തിന് അര്‍ഹരായി.
നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പി.ആര്‍.ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്ക് 2022ലെ കലൈമാമണി പുരസ്‌കാരം നല്‍കും. നടന്‍ മണികണ്ഠന്‍, ജോര്‍ജ് മാരിയന്‍, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹകന്‍ സന്തോഷ് കുമാര്‍, പി.ആര്‍.ഒ നികില്‍ മരുകന്‍ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാര്‍ഡ് പങ്കിടുക. അടുത്ത മാസം ചെന്നൈയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
" f
https://www.facebook.com/Malayalivartha
























