ഭര്‍ത്താവിനു പിന്നാലെ ഭാര്യയും... ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു...

സങ്കടക്കാഴ്ചയായി... ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. കാഞ്ഞിപ്പുഴ മഠത്തില്‍ കാരാഴ്മ ചക്കാലയില്‍ വീട്ടില്‍ ജലാലുദ്ധീന്‍ കുഞ്ഞു (70) ആണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരിച്ചത്.
ഭാര്യയെ ശാരീരിക അസ്വസ്ഥത കാരണം വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചതിനെ തുടര്‍ന്ന് മനോവിഷമം കാരണം ഭര്‍ത്താവ് കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയുമായിരുന്നു. ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയില്‍ കഴിഞ്ഞുവന്ന ഭാര്യ റഹ്മാ ബീവി (65) ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് മരിച്ചത്.
മക്കള്‍: സൈനുദ്ധീന്‍, ബുഷ്റാ ബീഗം, നുസ്രത്ത്. മരുമക്കള്‍: നസീറ, ഷാജി, ഷാജഹാന്‍. ഇരുവരുടെയും കബറടക്കം ബുധനാഴ്ച മൂന്ന് മണിക്ക് മഠത്തില്‍ കാരാഴ്മ മുനീറുല്‍ ഇഹ്‌സാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























