തിരൂര്‍ -കോട്ടക്കല്‍ പാതയില്‍ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്...

തിരൂര്‍ -കോട്ടക്കല്‍ പാതയില്‍ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
ബസ് യാത്രക്കാരായ അഷ്‌റഫ്(49), ജയന്‍ (48), ശങ്കരനാരാരായണന്‍(72), മുനീറ (40), ശോഭ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
മഴയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസില്‍ ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha
























