വെങ്ങാനൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടം.. നാല് കുട്ടികള്‍ക്ക് പരുക്ക്

ഒഴിവായത് വന്‍ അപകടം... വെങ്ങാനൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. വെങ്ങാനൂര്‍ വിപിഎസ് മലങ്കര സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
വിഴിഞ്ഞത്ത് നിന്ന് വെങ്ങാനൂരിലേക്ക് പോകുന്ന വഴിയില്‍ കല്ലുവെട്ടാന്‍ കുഴിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റോപ്പിന് സമീപത്തുള്ള മതിലിലേക്കും വൈദ്യുതി പോസ്റ്റിലേക്കുമാണ് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഇടിച്ചുകയറിയത്. ബസ് സ്റ്റോപ്പില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഭൂരിഭാഗം കുട്ടികള്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടികള്‍ ഉറക്കെ കരയുന്നത് കേട്ടാണ് സമീപവാസികള്‍ സ്ഥലത്തേക്കെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha
























