പറമ്പിൽ അസ്വഭാവിക ഫൂട്ട്പ്രിന്റ്,പാതിരാത്രി ആളൊഴിഞ്ഞ വീട്ടിൽ കയറികൂടി ചെയ്തത്;90 പവൻ സ്വർണ്ണം പോയി

തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് മോഷണം. തലേ ദിവസം ആ വീടിനോട് ചേർന്ന് കിടക്കുന്ന ചില മരം മുറിയ്ക്കാൻ ആളുകൾ എത്തിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തുക ആ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ ആരോ ആയിരിക്കണം മോഷണത്തിന് ശ്രമിച്ചതെന്നാണ് സൂചന.
മരം മുറിച്ചപ്പോൾ കിട്ടിയ തുക മോഷ്ടിക്കാനെത്തിയവർ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ, കണ്ട സ്വർണ്ണം മോഷ്ടിച്ചു എന്നാണ് തോന്നുന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു.
കുറച്ച് നാളുകളായി ഗിൽബട്ടും കുടുംബവും അടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു രാത്രി കാലങ്ങളിൽ ഉറങ്ങിയിരുന്നത്. ഈ കാര്യം മനസ്സിലാക്കിയാകാം കവർച്ച നടത്തിയതെന്നും വിവരമുണ്ട്. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്.
ഏകദേശം 90 പവൻ സ്വര്‍ണ്ണത്തിനടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്നു എന്നാണ് വിവരം. സ്വർണത്തോടൊപ്പം പണവും മോഷണം പോയിട്ടുണ്ട്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha
























