സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2026 ഫെബ്രുവരി 17ന്

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17ന് തുടങ്ങും. പ്രധാന പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ സി.ബി.എസ്.ഇ ഇന്നലെ പ്രഖ്യാപിച്ചു.
ഇതാദ്യമായി പത്താം ക്ലാസിലേക്ക് ഒരു അക്കാദമിക വർഷം രണ്ട് ബോർഡ് പരീക്ഷകളുണ്ടാകും. ആദ്യ പതിപ്പ് ഫെബ്രുവരി 17 മുതൽ മാർച്ച് ആറുവരെയും രണ്ടാമത്തേത് മേയ് 15 മുതൽ ജൂൺ ഒന്നുവരെയുമായിരിക്കും.
12ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒമ്പത് വരെ നടക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30ന് തുടങ്ങും. ഓരോ വിഷയത്തിലെയും പരീക്ഷ കഴിഞ്ഞ് 10 ദിവസത്തിനുശേഷം മൂല്യനിർണയം നടത്തി 12 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് പൊതു നിർദേശം. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി അഫിലിയേറ്റഡ് സ്കൂളുകളിലെ 45 ലക്ഷം വിദ്യാർഥികളാണ് രണ്ടു ക്ലാസുകളിലുമായി പരീക്ഷയെഴുതുക.
"https://www.facebook.com/Malayalivartha
























