സങ്കടക്കാഴ്ചയായി.... റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...

സങ്കടക്കാഴ്ചയായി.... റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...
റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(ബാലു-26) മരിച്ചത്.
വെള്ളാന ജങ്ഷന് സമീപം റെയിൽവേ ട്രാക്കിലെ ബോക്സിനോട് ചേർന്നാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടത്. റെയിൽവേ ഉദ്യോഗസ്‌ഥരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി
. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാനാണ് സാധ്യതയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ . ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ട്രാക്കിൽ വലിയ ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻ്റെ ഭാര്യ. .ഒരു മകനുണ്ട്
https://www.facebook.com/Malayalivartha