Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ബിന്ദുപദ്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി...

25 SEPTEMBER 2025 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ്, എട്ടുവർഷം പിന്നിട്ടിട്ടും തുമ്പില്ലാതെയിരുന്ന ബിന്ദുപദ്മനാഭൻ തിരോധാനക്കേസിലും വഴിത്തിരിവുണ്ടായത്. വസ്തു ഇടനിലക്കാരനാണ് സെബാസ്റ്റ്യൻ.

ബിന്ദു കൊല്ലപ്പെട്ടതാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ സംശയിച്ചിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല. കുറ്റസമ്മതമൊഴിയോടെ പ്രതിയാക്കി കൊലക്കേസെടുത്തു.

2017 മുതലുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുവിനെ സെബാസ്റ്റ്യൻ കൊന്നതായി ഉറപ്പിച്ച് ചേർത്തല കോടതിയിൽ ബുധനാഴ്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടു നൽകിയത്. ഇയാളെ 30-നു വൈകുന്നേരം നാലുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഷെറിൻ കെ. ജോർജ് ഉത്തരവായി.

കൊലപാതകം എങ്ങനെ, എവിടെ നടത്തിയെന്നതിനു വ്യക്തത വരുത്താനും ബിന്ദുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുമായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങിയത്.

ബിന്ദുവിനെ കൊല്ലാനായി സംസ്ഥാനത്തും പുറത്തും ആസൂത്രണം നടന്നതായാണു് സൂചനകളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, കണ്ണൂർ, കുടക്, ബെംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവു ശേഖരിക്കും.

ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി 2017-ൽ സഹോദരൻ പ്രവീൺകുമാർ നൽകിയ പരാതിയിലാണ് പട്ടണക്കാട് പോലീസ് ആദ്യം കേസെടുത്തത്. ഇതിലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. ബിന്ദുവിന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയ കേസിലും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസൻസും എസ്എസ്എൽസി ബുക്കും വ്യാജമായി നിർമിച്ച കേസിലും സെബാസ്റ്റ്യൻ ഒന്നാം പ്രതിയാണ്.

2002 മുതൽ ബിന്ദുവിന്റെ സന്തതസഹചാരിയായി സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. അപ്പോൾ ബിന്ദുവിന്റെ പേരിൽ കോടികൾ വിലമതിക്കുന്ന സ്വത്തുമുണ്ടായിരുന്നു. സെബാസ്റ്റ്യൻ ഇടനിലക്കാരനായാണ് അതെല്ലാം വിറ്റത്.

ചേർത്തല പോലീസ് അന്വേഷിക്കുന്ന, വിരമിച്ച പഞ്ചായത്തുജീവനക്കാരി ഹയറുമ്മ(ഐഷ-62) തിരോധാന കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (6 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (7 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (7 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (8 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (8 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (8 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (8 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (9 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (9 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (9 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (10 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (10 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (10 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (10 hours ago)

Malayali Vartha Recommends