69കാരിയെ പീഡിപ്പിച്ച യുവാവ് ജയിൽ അഴിക്കുള്ളിൽ നിന്നും പോക്രിത്തരം; പാഞ്ഞെത്തിയ പോലീസുകാർ കണ്ട കാഴ്ച

69കാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുകെക്കെട്ടിയായിരുന്നു ആത്മഹത്യ ശ്രമം. തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശി നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതി ഭയപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് വിതുരയിൽ 69കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു ആര്യനാട് പറണ്ടോട് സ്വദേശി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരിക്കേറ്റ തൊളിക്കോട് - മലയടി സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മദ്യപിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പ്രവേശിച്ചാണ് ലൈംഗികാതിക്രമണം നടത്തിയത്. കാട്ടാക്കട ഡിവൈഎസ്പി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha
























