കേട്ട തെറികൾക്കു കുറവില്ല; കേട്ടാൽ അറക്കുന്ന പലതും കേട്ടു; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് നടി സീമ ജി. നായർ

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് നടി സീമ ജി. നായർ. ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേട്ട തെറികൾക്ക് കുറവില്ലെന്നും തന്നെ സ്നേഹിക്കുന്നവരോട് കമന്റ് നോക്കരുതെന്ന് പറഞ്ഞുവെന്നും സീമ പറയുന്നു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന നാട്ടിൽ പറയണമെന്ന് തോന്നിയ കാര്യം താൻ പറഞ്ഞുവെന്നും സീത എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
സീമ ജി. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
GOODEVENING കേട്ട തെറികൾക്കു കുറവില്ല... കേട്ടാൽ അറക്കുന്ന പലതും കേട്ടു.. എന്നെ സ്നേഹിക്കുന്നവരോട് കമന്റ് നോക്കരുതെന്നു പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും, ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ .. എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..എനിക്കങ്ങനെ ആകാനേ കഴിയു. ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം .
ലൈംഗികാരോപണം ഉയർന്ന സന്ദർഭത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ച് നടി സീമ ജി. നായർ രംഗത്തെത്തിയിരുന്നു. എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ലെന്നും രണ്ട് പേരും തുല്യ പങ്കാളികളായിരിക്കുമെന്നാണ് സീമ അന്ന് പറഞ്ഞത്.
‘വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ടുകൂടിയും രസിക്കും. പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിലെത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം. വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ടുകൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണെന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസിലാകുന്നില്ല’ -സീമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























