കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പറിന്റെ കോടിപതികൾ ആരെന്ന് നാളെയറിയാം

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികൾ ആരെന്ന് നാളെ അറിയാം. തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
14.07,100 ടിക്കറ്റുകൾ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂർ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവർഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില.
രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം പത്ത് പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടുലക്ഷം വീതം പത്ത് പരമ്പരകൾക്കും നൽകുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നിരവധി പേർക്കുണ്ട്.
"
https://www.facebook.com/Malayalivartha
























