കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
.
ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടു നിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
"
https://www.facebook.com/Malayalivartha
























