പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി....

പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകളാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം.
അഗളി ജിവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് . വൈകുന്നേരം സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയശേഷം ശുചിമുറിയിൽ കയറിയതായിരുന്നു.
കുറച്ചുസമയം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം അഗളി ഗവ. ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha
























