കണ്ണീരടക്കാനാവാതെ.... ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകൾ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയാണ്.
പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് മരിച്ചത്. അമ്മ: ശ്രുതിലക്ഷ്മി. സഹോദരി:പ്രഹണ്യ (കറുകച്ചാൽ എൻഎസ്എസ് എച്ച്എസ്എസ്). സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha
























