Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിവാഹ വാഗ്ദാനം നൽകി 28 കാരിയായ ബി ഡി എസ് വിദ്യാർത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസ് .... വിചാരണക്കായി കേസ് സെഷൻസ് കോടതിക്കയച്ചു   

26 SEPTEMBER 2025 01:39 PM IST
മലയാളി വാര്‍ത്ത
 വിവാഹ വാഗ്ദാനം നൽകി 28 കാരിയായ ബി ഡി എസ് വിദ്യാർത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസ് വിചാരണക്കായി കേസ് തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിക്കയച്ചു.      പ്രതി ദന്ത ഡോക്ടർ സുബി.എസ്. നായർ ഇനി വിചാരണ നേരിടണം. നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കെ.എൽ. പ്രളീലിന്റേതാണുത്തരവ്. വിഴിഞ്ഞം പോലിസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. ബലാൽസംഗത്തിനും മാനഭംഗത്തിനും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്.   കേസിൽ ഏക പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടർ സുബി. എസ്. നായർക്ക്  കേസന്വേഷണ ഘട്ടത്തിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം മൂന്നാം  അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ.ജയകൃഷ്ണനാണ് 2023 മാർച്ച് 22 മുതൽ റിമാൻ്റിൽ കഴിയുന്ന  പ്രതിക്ക്  കർശന ഉപാധികളോ ജാമ്യം അനുവദിച്ചത്.   പരാതിക്കാരിയുടെ മൊഴി പരിശോധിച്ചതിൽ  2022 ജൂലൈ മുതൽ പരിചിതനായ പ്രതി ആ കാലയളവ്  മുതൽ  പലയിടങ്ങളിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പറയുന്നു.  അതേ സമയം  പീഡനാരോപണത്തിന് യുവതിയുടെ മൊഴിയിൽ പോലീസ്  കേസ് രജിസ്റ്റർ ചെയ്തത് 2023 മാർച്ച് 19 നാണെന്ന് കോടതി വിലയിരുത്തി.   പ്രതി ദന്തഡോക്ടറും ഇര 28 കാരിയായ ബി ഡി എസ് വിദ്യാർത്ഥിനിയുമാണെന്ന് മൊഴിയിലുണ്ട്.  കേസ് റെക്കോർഡുകൾ പരിശോധിച്ചതിൽ അന്വേഷണം ഭൂരി ഭാഗവും  പൂർത്തിയായതായതായി കാണുന്നു ആകയാൽ പ്രതിയെ തുടർ ജുഡീഷ്യൽ കസ്റ്റഡിയിൽ വക്കേണ്ട കാര്യമില്ല. ജാമ്യമനുവദിക്കാൻ യോഗ്യമായ കേസെന്ന്  ഉത്തരവിൽ   വിലയിരുത്തിയാണ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഉപാധികൾ :  1. അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കണം. 2 . പരാതിക്കാരിയെ യാതൊരു രീതിയിലും കാണാനോ ആശയവിനിമയം ചെയ്യാനോ ശ്രമിക്കരുത് 3. പ്രതി യാതൊരു ക്രിമിനൽ കേസിലും ഉൾപ്പെടുത് 4. പരാതിക്കാരിയെയോ സാക്ഷികളേയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോതെളിവു നശിപ്പിക്കാനോ പാടില്ല 5. ഈ കോടതിയുടെ മുൻകൂർ അനുമതി കൂടാതെ ഇന്ത്യ വിടരുത് 6.  പോലീസ് കുറ്റപത്രം സമർപ്പിക്കും വരെയോ തുടർ ഉത്തരവുണ്ടാകും വരെയോ  എല്ലാ ശനിയാഴ്ചയും രാവിലെ 9 നും 11 നുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം 7. മേൽപ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ അധികാര പരിധി കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം ചിറ്റാറ്റിങ്ങൽ സുബിനം ഹൗസിൽ 32 കാരനായ ദന്തഡോക്ടർ സുബി.എസ്. നായർക്കാണ് ജാമ്യം അനുവദിച്ചത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.     2022  ജൂലൈയിൽ  സോഷ്യൽ മീഡിയ ആപ്പ് വഴി പരിചയപ്പെട്ട 28 കാരിയായ നഗര വാസിയായ ബി ഡി എസ് വിദ്യാർഥിനിയെ വീഡിയോ കോളിലൂടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച കൗമാരക്കാരിയോട് വിവാഹ വാഗ്ദാനം ചെയ്ത് ദ്യശ്യങ്ങൾ കണ്ടു.  ഇവ റെക്കോർഡ് ചെയ്തത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ വാഗ്ദാനം ചെയ്ത്  വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും അബോർട്ട് ചെയ്താൽ വിവാഹം കഴിക്കാമെന്ന് വിവാഹ വാഗ്ദാനം നൽകി ബലാൽക്കാരമായി ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമുള്ളതാണ് യുവതിയുടെ  പരാതി.  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പല സ്ഥലങ്ങളിൽ കൊണ്ടുപോയി  പീഡിപ്പിച്ചതായും പരാതിയുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.   വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്  അറസ്റ്റിന് നേതൃത്വം നൽകിയത്. 2023 മാർച്ച് 22 നാണ് പ്രതി അറസ്റ്റിലായത്.
 പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends