കണ്ണീർക്കാഴ്ചയായി... ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം...

സങ്കടമടക്കാനാവാതെ... ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.
അതേസമയം ഡോക്ടർ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വയോധികൻ കോഴിക്കോട് നഗരത്തിൽ ദാരുണമായി മരിച്ചു. ഉള്ള്യേരി പാലോറമലയിൽ വി.വി. ഗോപാലനാണ് (73) വ്യാഴാഴ്ച രാവിലെ 6.45ന് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ അപകടത്തിൽ മരിച്ചത്.
"
https://www.facebook.com/Malayalivartha
























