പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വരവും, പോക്കും: രണ്ട് ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തുമെന്ന് സൂചന...

കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, രണ്ട് ദിവസം സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ച് തിരിച്ചുപോയി. മരണവീടുകൾ സന്ദർശിച്ചതും, മണ്ഡലത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് കത്ത് നൽകിയത് മാത്രമായിരുന്നു ഈ സന്ദർശനത്തിന്റെ ഭാഗമായി നടന്നത്. എന്നാൽ... ജനങ്ങൾക്കിടയിൽ ഒരുപാട് ചർച്ചകൾക്കാണ് രാഹുലിന്റെ വരവും പോക്കും വഴിതെളിച്ചത്. പാർട്ടിക്കകത്തും പുറത്തും, "ഇതിന്റെ പിന്നിൽ മറ്റെന്താണ്?" എന്ന സംശയം ശക്തമായി ഉയരുകയാണ്. രണ്ട് ദിവസത്തിനകം വീണ്ടും മണ്ഡലത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
പാർട്ടി സസ്‌പെൻഷൻ നടപടിക്കു പിന്നാലെ ജനങ്ങളോടൊപ്പം തുടർന്നും സാന്നിധ്യം പുലർത്തുമോ, അതോ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവ് വരുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുലിന്റെ വരവും പോക്കും പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. രണ്ടുനാള്‍ക്കകം രാഹുല്‍ മടങ്ങിയെത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























