നവരാത്രിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നുദിവസം അവധി

നവരാത്രിയുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്.
എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പ്രസ്തുത ചുമതല കൃത്യമായി നിര്‍വ്വഹിക്കണമെന്നും ഇക്കാര്യം ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതുമാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























