എയിംസ് ഇല്ലാതാക്കാന്‍ ബിജെപി നോക്കുന്നുവെന്ന വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

എയിംസ് വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയിലെ തര്‍ക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹംഎയിംസ് ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നും വിമര്‍ശിച്ചു. എയിംസ് എത്രയോ മുമ്പ് കേരളത്തില്‍ ലഭിക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് സര്‍ക്കാരും എംപിമാരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചു. കിനാലൂരില്‍ ഭൂമി കണ്ടെത്തി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രിയോ സര്‍ക്കാരോ കിണാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തില്‍ എങ്കിലും കേരള ബിജെപി തമ്മില്‍ തല്ല് അവസാനിപ്പിക്കണമെന്നും എം വി ?ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























