പാത്രത്തില്‍ വച്ചിരുന്ന തിളച്ച പാലില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

കളിച്ചുകൊണ്ടിരിക്കെ പാത്രത്തില്‍ വച്ചിരുന്ന തിളച്ച പാലില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കര്‍ണാടക അനന്തപൂരിയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പാചക തൊഴിലാളിയാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞുമായാണ് ഇവര്‍ സ്‌കൂളില്‍ വരാറുള്ളത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ചൂടുള്ള പാല്‍ നിറച്ച പാത്രത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























