മദ്യലഹരിയില്‍ എല്‍പിജി ടാങ്കര്‍ലോറി ദേശീയ പാതയുടെ നടുവില്‍ നിര്‍ത്തി കിടന്നുറങ്ങി ഡ്രൈവര്‍

മദ്യലഹരിയില്‍ എല്‍പിജിയുമായി പോയ ലോറി ദേശീയപാതയുടെ നടുവില്‍ നിര്‍ത്തി കിടന്നുറങ്ങിയ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യലഹരിയില്‍ ലോറി അപകടകരമായി ഓടിക്കുകയും കുമ്പള ദേവീനഗറില്‍ എത്തിയപ്പോള്‍ നടുറോഡില്‍ ലോറി നിര്‍ത്തി ഉറങ്ങുകയുമായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കണ്ണൂര്‍ ഭാഗത്തേക്ക് എല്‍പിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയും ലോറി റോഡില്‍ നിന്ന് മാറ്റിയിടുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























