ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചുള്ള കാറില്‍ കഞ്ചാവുകടത്തിയ മൂന്ന് ബംഗാളികള്‍ പിടിയില്‍

ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചുള്ള കാറില്‍ 45 കിലോ കഞ്ചാവുമായി യാത്ര ചെയ്ത മൂന്ന് ബംഗാളി സ്വദേശികള്‍ പിടിയില്‍. എറണാകുളം കാലടിക്കടുത്ത് മാണിക്കമംഗലത്താണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്‌ളാം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്.
ഒഡീഷയില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസിനെ കബളിപ്പിക്കാനാണ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചിരുന്നത്. പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. കേസില്‍ കൂടുല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























