നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മറ്റൊരു കാറും കൂടി കണ്ടെത്തി

വിദേശത്ത് നിന്ന് നികുതിവെട്ടിച്ച കേരളത്തിലെത്തിച്ചെന്ന് സംശയിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാറും കൂടി കണ്ടെത്തി. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വാഹനമാണ് കണ്ടെത്തിയത്. ഇതോടെ ദുല്‍ഖര്‍ സല്‍മാന്റെ മൂന്ന് കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ ദുല്‍ഖറിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.
കാര്‍ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിദേശത്ത് നിന്നെത്തിച്ച് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിതെന്നാണ് കസ്റ്റംസ് പറയുന്നത്. കര്‍ണാടകയില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇത് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ.
https://www.facebook.com/Malayalivartha
























