Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിയോജനാഭിപ്രായങ്ങളെ അനുവദിക്കണം എന്ന കാഴ്ചപ്പാട് വച്ച് പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്; സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

28 SEPTEMBER 2025 05:10 PM IST
മലയാളി വാര്‍ത്ത

സംവാദാത്മകമായ കേരളത്തിൽ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നിലപാട് റായി വിജയൻ. രാജ്ഭവൻ പുറത്തിറക്കുന്ന "രാജഹംസ്" മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിക്കയായിരുന്നു അദ്ദേഹം.

രാജഹംസ് മാസികയുടെ ആദ്യപതിപ്പിൽ 'Article 200 and a Constitutional Conudrum ' എന്ന ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നിവയെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ ഈ അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങൾ ആണോ എന്ന ചോദ്യത്തിന്റെ ഉത്തരം അല്ല എന്ന് തന്നെ ആണ്. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് വരുന്നത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിൽ ആണ് എന്നുള്ളത് കൊണ്ട് ആ അഭിപ്രായങ്ങൾ സർക്കാർ അതുപോലെ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ല.

വിയോജനാഭിപ്രായങ്ങളെ അനുവദിക്കണം എന്ന കാഴ്ചപ്പാട് വച്ച് പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. നവോഥാന പൈതൃകത്തിന്റെ ഈടുവയ്പ്പായി ലഭിച്ച വിയോജന- വിരുദ്ധ അഭിപ്രായങ്ങൾ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം ഭദ്രമായി നിലനിർത്തുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഇതിനാൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല.

സാക്ഷരതയിലും പ്രബുദ്ധതയിലും അടയാളപ്പെടുത്തുന്ന സംസ്ഥാനമെന്ന നിലയ്ക്ക് രാജ്ഭവന്റെ പ്രവർത്തനങ്ങൾ, സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ഒരു മാസികയ്ക്ക് ഇവിടെ പ്രസക്തിയുണ്ട്. രാജ്ഭവൻ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ സംഭവങ്ങൾ രേഖപ്പെടുത്താൻ രാജഹംസ് മാസികയ്ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

രാജഹംസ് മാസികയുടെ ആദ്യ പതിപ്പ് ഡോ. ശശി തരൂർ എം.പി. ക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ചു രാജ് ഭവനുകളെ ലോക് ഭവനുകൾ ആക്കുക എന്നുള്ളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് രാജഹംസ് മാസിക എന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. NAAC റാങ്കിങ്ങിൽ മികവ് പുലർത്തിയ കേരള, കുസാറ്റ് യൂണിവേഴ്സിറ്റികളെ പ്രശംസ്സിച്ച് ഇരു യൂണിവേഴ്സിറ്റികളുടെയും വൈസ് ചാൻസലർമാരെ ചടങ്ങിൽ ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends