അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞ് വിദ്യാർഥിനിയെ അനുനയിപ്പിച്ച് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡനം തുമ്പ പീഡനം: കുറ്റം ചുമത്താൻ പ്രതിയെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്

അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനിയെ അനുനയിപ്പിച്ച് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച തുമ്പ പീഡനക്കേസിൽ കുറ്റം ചുമത്താൻ പ്രതിയെ 30 ന് ഹാജരാക്കാൻ തലസ്ഥാന പോക്സോ കോടതി ഉത്തരവിട്ടു. പ്രതിയായ വെടിവെച്ചാൻ കോവിൽ സ്വദേശി സദ്ദാം ഹുസൈനെ (34) തുമ്പ പൊലീസാണ് ഹാജരാക്കേണ്ടത്. കഴിഞ്ഞ ജനുവരി 24 ന് രാവിലെയാണ് സംഭവം നടന്നത്. സഹോദരനും ഒരുമിച്ച് സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ബൈക്കിൽ എത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റി.
സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു പെൺകുട്ടിയെയും കൊണ്ട് ഇയാൾ കടയിലേക്കു പോയി. മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു.പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിയും മുഴക്കി. തിരിച്ച് പെൺകുട്ടിയുമായി സഹോദരൻ നിന്ന സ്ഥലത്തേക്കെത്തുകയും ഇരുവരെയും സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. ശക്തമായ നെഞ്ചു വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പെൺകുട്ടി കാര്യം പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് ഫെബ്രുവരി 2 ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























