ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് തുണ്ടിയില്‍ ബഷീറിന്റെയും ലൈലയുടെയും മകന്‍ മുനീര്‍ ടി. ബഷീര്‍ (35) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡില്‍ വളവുകയത്തിന് സമീപം ഞായറാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു മുനീര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വളവില്‍ നിന്ന് തിരിഞ്ഞുവരുമ്പോഴാണ് ബസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഹജാസ്, ഹദര്‍ മുനീര്‍.
https://www.facebook.com/Malayalivartha























