വീട് കുത്തി തുറന്ന് 40 പവൻറെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

കോഴിക്കോട് ചേവരമ്പലത്ത് വൻ മോഷണം. രണ്ടാഴ്ചക്കിടെയാണ് ആവർത്തിച്ച് മോഷണങ്ങൾ ഉണ്ടായിരിക്കുന്നത് . ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവൻറെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലായിരുന്നു മോഷണം നടന്നതെന്നു പോലീസ് പറഞ്ഞു . പുലർച്ചെയോടെ ആയിരുന്നു മോഷണം നടന്നത് . കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു .
സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതായിരുന്നു കുടുംബം . ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അസ്വാഭാവികത തോന്നിയത്.
സിസിടിവി ദൃശ്യങ്ങളിൽ കളളന്റെ ദൃശ്യങ്ങൾ പതിഞ്ഞു .കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 40 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























