വീട്ടുകാരെ എതിർത്ത് രണ്ടാംകെട്ടുകാരനെ കല്യാണം കഴിച്ചു; മകളുടെ കണ്മുന്നിൽ മരുമകന്റെ ദേഹത്തേക്ക് ലോറി ഓടിച്ച് കയറ്റി പിതാവ്; പിന്നാലെ കൂട്ടനിലവിളി

മകളുടെ ഭർത്താവിനെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പ്രണയ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്താൽ ആയിരുന്നു അപായപ്പെടുത്താൻ ശ്രമമുണ്ടായത് . വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്. സംഭവത്തിൽ അഖിൽജിത്തി(30)ന് അരയ്ക്കുതാഴെ പരിക്കേറ്റത് . മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഒരുമാസം മുൻപായിരുന്നു പിതാവിന്റെയും കുടുംബത്തിന്റെയും എതിർപ്പ് അവഗണിച്ച് അജീഷ(21) അഖിൽജിത്തിനെ വിവാഹം കഴിച്ചത്. അഖിൽജിത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതറിഞ്ഞ സഹോദരങ്ങൾ അജീഷയെ തിരികെ വിളിച്ചു . എന്നാൽ ഒരാഴ്ച മുൻപ് അജീഷ വീണ്ടും അഖിൽജിത്തിനൊപ്പം പോയി.
ശനിയാഴ്ച വൈകിട്ടോടെ ജോൺ അജീഷയെയും അഖിലിനെയും വഴിയരികിൽ കണ്ടു . ലോറി ഓടിച്ചുവന്ന ജോൺ ഇവരെക്കണ്ട് വാഹനം നിർത്തി. അജീഷയും അഖിലും തൊട്ടടുത്ത കടയിൽനിന്ന് കാറിലേക്ക് കയറുന്നതിനിടെ ജോൺ ഇവർക്കുനേരേ ലോറി ഇടിച്ചു കയറ്റുകയായിരുന്നു.ലോറിക്കും കാറിനുമിടയിൽ അഖിൽജിത്ത് പെട്ടുപോയി. തുടർന്ന് നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























