Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രാജ്യത്ത് നദി-നദീതീര സംരക്ഷണത്തിനും പരിപാലത്തിനും മണൽവാരൽ നിയന്ത്രണത്തിനുമായി ആദ്യമായി നിയമം പാസ്സാക്കിയത് കേരളമാണ്;സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ 22 കോടിയിലധികം രൂപയുടെ നദി-നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി കെ.രാജൻ

29 SEPTEMBER 2025 04:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഡോഡ് എന്നീ ജില്ലകളിലായി 22 കോടിയിലധികം രൂപയുടെ നദി-നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. നദി-നദീതീരം സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നദി-നദീതീര സംരക്ഷണത്തിനും പരിപാലത്തിനും മണൽവാരൽ നിയന്ത്രണത്തിനുമായി ആദ്യമായി നിയമം പാസ്സാക്കിയത് കേരളമാണ്. 2001ൽ സംസ്ഥാന നിയമസഭ പാസ്സാക്കിയ കേരള നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ 44 നദികളുടേയും അവയുടെ പോഷകനദികളുടേയും സംരക്ഷണം ഇത് ഉറപ്പാക്കുന്നു. നദികളുടെ സംരക്ഷണത്തിന് ഒരു ത്രിതല സംവിധാനം ഒരുക്കാൻ നിയമം വഴി സാധിക്കുന്നു.

നദി-നദീതീര സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന ഉന്നതതല സമിതിയും ജില്ലാ വിദ​ഗ്ധ സമിതികളും രൂപീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയ സമയത്ത് പ്രകൃതിയെ നശിപ്പിക്കില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ അതെല്ലാം പ്രളയം കഴിഞ്ഞപ്പോൾ മറന്നു. പ്രളയം ബാധിച്ച പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, പെരിയാർ, ചാലക്കുടി, ഭാരതപ്പുഴ എന്നീ ഏഴ് നദികളിൽ ഫ്ലെഡ് ലെവൽ മാർക്കിം​ഗ് സർവ്വെ പദ്ധതി പൂർത്തിയാക്കി. അനധികൃത മണൽവാരൽ തടയുന്നതിന് കർശന നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ലാന്റ് റവന്യൂ കമ്മീഷണർ ജീവൻബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർമാരായ അനു കുമാരി, ദേവിദാസ് എൻ, പ്രേം കൃഷ്ണൻ എസ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനൽകുമാർ, ആർ.എം.എഫ് സംസ്ഥാന ഉന്നതതല സമിതി അം​ഗം ആർ അജയൻ, ഐ.എൽ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ അനു എസ്.നായർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലെ വിദഗ്ധ സമിതി അംഗങ്ങള്‍, നദി സംരക്ഷണമേഖല സംഘടനാ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

നദികളുടെ ജൈവ ഭൗതിക പാരിസ്ഥിതിക വ്യവസ്ഥ സംരക്ഷിക്കുന്നതിനും നദീതടപരിപാലനം നടപ്പിലാക്കുന്നതിനും ജില്ലാ തല വിദഗ്ധ സമിതി അംഗങ്ങളെ ബോധവത്ക്കരിക്കുന്നതിനുമാണ് സംസ്ഥാനത്ത് മൂന്ന് മേഖലാ ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends