ബന്ദെങ്കിൽ തുടർച്ചയായി നാല് ദിവസം അവധി...?!

ഒക്ടോബർ 3, വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വീണ്ടുമൊരു ഭാരത് ബന്ദ് ആഹ്വാനം വരുമ്പോൾ കേരളത്തെ ബന്ദ് ബാധിക്കുമോയെന്നും തുടർച്ചയായ നാല് ദിവസങ്ങൾ അവധി ആയിരിക്കുമോയെന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബന്ദ് ആഹ്വാനവും കേരളത്തിലെ സാധ്യതകളും പരിശോധിക്കാം.
ബന്ദെങ്കിൽ തുടർച്ചയായി നാല് ദിവസം അവധി
കേരളത്തെ ഭാരത് ബന്ദ് ബാധിക്കുകയാണെങ്കിൽ തുടർച്ചയായ നാല് ദിവസത്തെ അവധിയാകും കേരളത്തിലുണ്ടാവുക. ഇന്ന് സെപ്റ്റംബർ 30ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്ടോബർ 1, ബുധനാഴ്ച) മഹാനവമി പ്രമാണിച്ച് ബാങ്ക് അവധിയാണ്. ഒക്ടോബർ 2 വ്യാഴാഴ്ച ഗാന്ധി ജയന്തി ദിനം ദേശീയ അവധിയുമാണ്. ഇതിന് പിന്നാലെ വെള്ളിയാഴ്ച ബന്ദ് ജനജീവിതത്തെ ബാധിച്ചാൽ തുടർച്ചയായ നാല് ദിവസമാകും അവധി.
https://www.facebook.com/Malayalivartha
























