സിപിഎം ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശത്തിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്: ആവശ്യമെങ്കിൽ ഷാഫി പറമ്പിലിന്റെ മൊഴി എടുക്കും...

ഷാഫി പറമ്പിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശത്തിൽ പരാതിക്കാരുടെ മൊഴിയെടുത്തു. പരാതിക്കാരെ പാലക്കാടു നോർത്ത് സിഐ വിളിപ്പിച്ചു. വളരെ പ്രധാനപ്പെട്ട ഒരു നീക്കമാണിപ്പോൾ പാലക്കാടു നോർത്ത് സിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ജില്ലാ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ ഷാഫി പറമ്പിൽ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നില്ല.
മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത്. ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയിൽ പൊലീസ് നിയമോപദേശം തേടുമെന്ന റിപ്പോർട്ട് പുറത്ത് വന്നതാണ്. പരാതി പാലക്കാട് എസ്പി നോർത്ത് പൊലീസിന് കൈമാറിയതിന്റെ തുടർന്നാണ് ഇത്തരത്തിൽ പരാതിക്കാരെ പാലക്കാടു നോർത്ത് സിഐ വിളിപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണിത്.
https://www.facebook.com/Malayalivartha
























