മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി

തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് ഭീഷണി. തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇമെയിലില്‍ ഭീഷണിയെത്തിയത്. ദുരന്തം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് മെയിലിലുള്ളത്.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള മെയിലില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും ഡിഎംകെ നേതാക്കളുടെയും പേരുണ്ട്. ഇവര്‍ക്ക് ദുരന്തത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ പ്രതികാരമായി ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. എവിടെ നിന്നാണ് ഇത്തരത്തിലൊരു സന്ദേശം വന്നതെന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴകത്ത് രാഷ്ട്രീയ കോളിളക്കം ലക്ഷ്യമിട്ട് ടി വി കെ അദ്ധ്യക്ഷനും തമിഴ് സൂപ്പര്‍താരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലിയാണ് ദുരന്തത്തില്‍ കലാശിച്ചത്. കരൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















