സങ്കടക്കാഴ്ചയായി... കട്ടപ്പനയിലെ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ കുടുങ്ങി അപകടം...രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചു

പരിശ്രമം വിഫലമായി... കട്ടപ്പനയിലെ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ കുടുങ്ങി അപകടം. മൂന്ന് തൊഴിലാളികളാണ് ഓടയിൽ കുടുങ്ങിപ്പോയത്. അഗ്നിരക്ഷാ സേന ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശോധനയിൽ മൂന്നുപേരെയും പുറത്തെത്തിക്കാനായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂവരും മരിച്ചു.
കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശി സെൽവം, പേര് തിരിച്ചറിയാത്ത മൂന്നാമതൊരാൾ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
കുടുങ്ങിക്കിടക്കുന്നവർ തമിഴ്‌നാട് സ്വദേശികളായിരുന്നുവെന്നാണ് വിവരം. ഓറഞ്ച് എന്ന ഹോട്ടലിലെ ഓട വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ഒരാളെ ആദ്യം കാണാതാകുകയായിരുന്നു. ഇയാളെ തേടിയിറങ്ങിയ മറ്റ് രണ്ട് പേരെയും പിന്നാലെ കാണാതായി. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓടയ്‌ക്കുള്ളിൽ ഓക്‌സിജൻ ലഭിക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha
























