കണ്ണീർക്കാഴ്ചയായി... മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽവീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ എം. രാജേഷ്( 34) ആണ് മരിച്ചത്.
ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് വളളത്തിൽ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിഴിഞ്ഞം ഹാർബറിലായിരുന്നു അപകടമെന്ന് കോസ്റ്റൽ പോലീസ്.
സുഹൃത്തുകളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപിച്ച, നായകം എന്നിവർക്കൊപ്പം വിഴിഞ്ഞത്തുനിന്ന് മീൻപിടിക്കാൻ പോയതായിരുന്നു. തിരികെ ഹാർബറിനുള്ളിലെത്തിയ നേരം ശാരീരികാസ്വാസ്ഥ്യമുണ്ടായി കടലിലേക്ക് വീണു.
വിഴിഞ്ഞം കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചതോടെ എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തിലുളള മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാരെത്തി ആളെ പുറത്തെടുത്തു. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ. സന്ധ്യ. മക്കൾ: രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























