രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം... കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം... ആയിരക്കണക്കിന് ഭക്ത ജനങ്ങൾ കൊല്ലൂരിലേക്ക് ...

പല ദേശങ്ങളിൽ നിന്നും വിശ്വാസികൾ മൂകാംബികയിലേക്ക്.... കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം . ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ രഥോത്സവ ചടങ്ങുകൾ തുടങ്ങുക.
മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുന്നതാണ്.
അതേസമയം നവരാത്രി ഉത്സവത്തിനായി എത്തുന്ന തീർഥാടകരെ വരവേൽക്കാനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല ദേശങ്ങളിൽ നിന്നും വിശ്വാസികൾ മൂകാംബികയിലെത്തി തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടോടെ ക്ഷേത്ര പരിസരം ജനനിബിഡമായി. മഹാനവമി, വിജയ ദശമി ദിവസങ്ങളിലാണ് മൂകാംബികയിൽ ഏറ്റവും തിരക്ക്.
നവരാത്രിയോട് അനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങൾ മൂകാംബിക ക്ഷേത്രം ട്രസ്റ്റും സർക്കാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാംപ് ചെയ്ത് സേവനം നൽകും. മൂകാംബികയിൽ എത്തുന്നവരിൽ നിരവധിപേർ കുടജാദ്രിയിലേക്കും പോകുന്നുണ്ട്.
https://www.facebook.com/Malayalivartha
























