മദ്ദളവിദ്വാൻ മുണ്ടൂർ എരവത്ത് അപ്പുമാരാർ അന്തരിച്ചു... സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

മദ്ദളവിദ്വാൻ മുണ്ടൂർ എരവത്ത് അപ്പുമാരാർ (75 നീലകണ്ഠൻ ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തെ പ്രതിനിധീകരിച്ച് നിരവധിതവണ പഞ്ചവാദ്യത്തിൽ പങ്കെടുത്തിട്ടുണ്ട്. വീരശൃംഗല, തിരുവമ്പാടി സുവർണ്ണ മുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
പെരിങ്ങോട് സ്‌കൂളിലെ പഞ്ചാവാദ്യ സംഘത്തിലെ മദ്ദളം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ഓമന കിഴൂട്ട്, മക്കൾ:ധന്യ, ദിവ്യ, മരുമക്കൾ:സന്തോഷ്, ലിനേഷ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കുന്നതാണ്.
"https://www.facebook.com/Malayalivartha
























