രാജ്യത്തെ 9 സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ...

രാജ്യത്തെ 9 സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമാണത്തിനുള്ള 206.56 കോടിയുൾപ്പെടെയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങൾക്കായി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.
രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതിൽ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉൾപ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങൾക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കായി തുക നീക്കിവച്ചിരിക്കുന്നത്.
അർബർ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കാനുള്ളത്.
"
https://www.facebook.com/Malayalivartha
























