തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം, കീർത്തി എന്നിവ ഫലത്തിൽ വരും... ദിവസഫലമിങ്ങനെ...

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ ദിവസം തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും. ബന്ധുജനങ്ങളുമായി ഒത്തുചേരാനും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങുവാനുള്ള അവസരം ലഭിക്കാനിടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വളരെ അധികം കഠിന പ്രയത്നം ആവശ്യമായി വന്നേക്കാം. പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ കാലതാമസം നേരിടേണ്ട അവസ്ഥയുണ്ടാവും. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ പ്രയത്നം തുടരുന്നത് ഗുണം ചെയ്യും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബാംഗങ്ങൾക്കോ ബന്ധുജനങ്ങൾക്കോ ക്ലേശങ്ങളോ ദുരിതങ്ങളോ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. തൊഴിൽ പരാജയം, മനോദുഃഖം എന്നിവ അനുഭവത്തിൽ വരാം. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ ആരോഗ്യപരമായ ശ്രദ്ധ നൽകേണ്ട ഒരു ദിവസമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ ബന്ധുജനങ്ങളിൽ നിന്നും എല്ലാ കാര്യങ്ങൾക്കും ഗുണകരമായ പിന്തുണ ലഭിക്കും. ധനനേട്ടം, മനഃസന്തോഷം, തൊഴിൽ വിജയം എന്നിവ ഫലത്തിൽ വരും. കുടുംബത്തിൽ നടക്കുന്ന മംഗളകരമായ കർമ്മങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം, രോഗശാന്തി, ശത്രു നാശം, ധനനേട്ടം എന്നിവ ഈ ദിവസം പ്രതീക്ഷിക്കാം. കാര്യങ്ങൾ അനുകൂലമായി ഭവിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ രാശിക്കാർക്ക് കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കോ കലഹങ്ങൾക്കോ സാധ്യതയുണ്ട്. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗങ്ങളോ ക്ലേശങ്ങളോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ഉറക്കക്കുറവും മനോദുഃഖവും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
മനഃശക്തി കുറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ബന്ധുജനങ്ങൾക്കോ വേണ്ടപ്പെട്ടവർക്കോ അപ്രതീക്ഷിതമായി മരണ സമാനമായ അവസ്ഥകളോ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യങ്ങളോ ഉണ്ടാകാനിടയുണ്ട്. കൂടുതൽ ശ്രദ്ധയോടെയിരിക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഈ ദിവസം അനുഭവത്തിൽ വരും. പ്രേമ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ആ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാനുമുള്ള ശക്തമായ യോഗം കാണുന്നു.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അനാവശ്യ ചെലവുകൾക്കും ആഡംബര വസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾക്കും വഴങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാം. സ്ത്രീകളുമായുള്ള ഇടപെടലുകളിൽ ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കരുതലോടെയുള്ള നീക്കങ്ങൾ ഗുണകരമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
നല്ല കാര്യങ്ങൾ ചെയ്യുവാനും സൽപേര് നേടുവാനും അവസരങ്ങൾ ലഭിക്കുന്ന ഒരു ദിവസമാണിത്. രോഗ ശാന്തി, മനസമാധാനം, സുഖകരമായ ഉറക്കം എന്നിവയ്ക്ക് യോഗമുണ്ട്. പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നത് ഉചിതമാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പുതിയ ബിസിനസ്സുകളിലോ ഇടപാടുകളിലോ ഏർപ്പെടുമ്പോൾ ഡോക്യുമെന്റുകളിൽ ഒപ്പിടുന്നതിനു മുമ്പ് വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. അലച്ചിലും മനോദുഃഖവും അനുഭവപ്പെടുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പുതിയ ബിസിനസ്സിൽ നിക്ഷേപം നടത്താൻ പങ്കാളിയെ ലഭിച്ചതിനാൽ സംരംഭങ്ങൾ വിപുലീകരിക്കാൻ സാധിക്കും. തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം, കീർത്തി എന്നിവ ഫലത്തിൽ വരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു.
https://www.facebook.com/Malayalivartha
























