പൂജാ അവധിക്കാലത്തെ തിരക്ക്... മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

പൂജാ അവധിക്കാലത്തെ തിരക്ക്.... മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഒക്ടോബർ അഞ്ച് ഞായറാഴ്ചയാണ് മംഗളൂരു സെൻട്രലിൽ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിൻ സർവീസ് നടത്തുക
ഞായറാഴ്ച വൈകുന്നേരം 3.15ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം പുലർച്ചെ 02.15-ന് ഹസ്രത് നിസാമുദ്ദീനിൽ എത്തിച്ചേരും. കേരളത്തിൽ ട്രെയിനിന് 17 സ്റ്റോപ്പുകളാണ് ഉണ്ടാവുക.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഒരു എ.സി ടൂ ടയർ, 17 സ്ലീപ്പർ ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമായാവും ട്രെയിൻ സർവീസ് നടത്തുക. മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ.
"https://www.facebook.com/Malayalivartha
























