പെണ്‍സുഹൃത്തിന്റെ പീഡനപരാതി... ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടു.... പെൺസുഹൃത്ത് നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിലാസ്പുർ സ്വദേശിയായ ഗൗരവ് സാവാനി (29)യാണ് ആത്മഹത്യ ചെയ്തത്. ഉസലാപുരിലെ റെയിൽവേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.
പെൺസുഹൃത്ത് നൽകിയ പീഡന പരാതിയിൽ റിമാൻഡിലായി ജയിലിൽ കഴിഞ്ഞിരുന്ന ഗൗരവ് 15 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടിലെത്തിയ ഗൗരവ് കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
വീട്ടിലെത്തിയശേഷം യുവാവ് അധികമാരോടും സംസാരിച്ചിരുന്നില്ല. എല്ലാവരിൽ നിന്നും അകലം പാലിച്ചു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്.
നോയിഡയിൽ ജോലി ചെയ്യുന്നതിനിടെയാണ് പീഡനക്കേസിൽ പ്രതിയായി ഗൗരവ് ജയിലിലായത്. നോയിഡയിൽ ജോലി ചെയ്യുന്നതിനിടെ മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി ഗൗരവ് പരാതിക്കാരിയായ 29 വയസ്സുകാരിയെ പരിചയപ്പെട്ടത്. ശേഷം രണ്ടു പേരും പ്രണയത്തിലായെന്നും എന്നാൽ, പിന്നീട് ഇതേ യുവതി ഗൗരവിനെതിരേ പീഡനം ആരോപിച്ച് പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ ആത്മഹത്യയിൽ വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി പൊലീസ് .
"
https://www.facebook.com/Malayalivartha
























