Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കാഴ്ചയിൽ നല്ല ഭംഗിയും ഈടും തോന്നിപ്പിക്കുന്ന ബെഡുമായി വീടുകളിലേക്ക് വരുന്നവർ ... വീട്ടിൽ കൊണ്ടുവന്നു വിൽക്കുന്ന മെത്ത 'വൻലാഭത്തിൽ' ഇൻസ്റ്റാൾമെന്റിൽ വാങ്ങി; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

02 OCTOBER 2025 03:52 PM IST
മലയാളി വാര്‍ത്ത


ഇപ്പോൾ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ വീടുകളിൽ കൊണ്ടുവന്നു കച്ചവടം നടത്തുന്നവരുണ്ട്. ചിലതെല്ലാം നല്ലതായിരിക്കുമെങ്കിലും ഇത്തരംശം കച്ചവടങ്ങളിൽ തട്ടിപ്പുകളും ഒരുപാടാണ് . സാധങ്ങൾ വാങ്ങി കയ്യിലെ കാശുപോയ അബുഹമൂദ്‌ ഷാബിൽ പങ്കുവെച്ചത് നമുക്കുള്ളര് ഗുണപാഠമാണ് ''

ഗ്രാമങ്ങളിലും ചെറുടൗണുകളിലും രാവിലെ റോഡിൽ തിരക്കാവുന്നതിനുമുമ്പ് ഇറങ്ങുന്നവർ കണ്ടിട്ടുള്ള പതിവുകാഴ്ചയുണ്ട്. മുകളിൽ മെത്തയും കെട്ടിവച്ചു പായുന്ന ഒരു ഓമ്നി വാൻ, അല്ലെങ്കിൽ ചെറുകാർ. ഇവർ എങ്ങനെ ഈ സാധനം വിറ്റഴിക്കും? പെട്രോൾ കാശ് മുതലാകുമോ തുടങ്ങിയ ചോദ്യങ്ങൾ ചിലരുടെ മനസ്സിലൂടെയെങ്കിലും പോയിട്ടുണ്ടാകും. ഇനി എനിക്കുണ്ടായ ഒരു അനുഭവമാണ് വിവരിക്കുന്നത്. ഇത്തരം ആളുകളിൽനിന്ന് മെത്ത (mattress)വാങ്ങിച്ചു പറ്റിക്കപ്പെട്ട ഒരാളാണ് ഞാനും.

ഇവർ എന്റെയടുത്ത് പയറ്റിയ കച്ചവടരീതി ഇനി പറയുംവിധമാണ്: കാഴ്ചയിൽ നല്ല ഭംഗിയും ഈടും തോന്നിപ്പിക്കുന്ന ബെഡുമായി അടുത്ത കവലയിൽ തമ്പടിക്കുന്ന ഇവർ ഓരോത്തരായി പരിസരത്തെ വീടുകളിലേക്ക് കയറിവരുന്നു. ഇതിൽ പ്രമുഖ കമ്പനികളുടെ (ഡ്യൂപ്ലിക്കേറ്റ്) മെത്തയും കാണാം. ആദ്യം നമ്മോടിവർ ഒരു വില പറയുന്നു. വില കുറയുമോ എന്ന് ചോദിച്ചാൽ 6 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ തരാം എന്ന് പറയുന്നു. അങ്ങനെയെങ്കിൽ അല്പം വില കൂടുമെന്നും, ഒരു വർഷം, ഒന്നര വർഷം, രണ്ടു വർഷം...നമ്മുടെ ആവശ്യപ്രകാരമുള്ള ഇൻസ്റ്റാൾമെന്റ് കാലാവധി തരാമെന്നു പറയുന്നു.

അങ്ങനെയെങ്കിൽ നേരത്തെ 5000 രൂപ വിലപറഞ്ഞ ബെഡിന്റെ വില 7000 മോ അതിനു മുകളിലോ ആകുന്നു. പക്ഷേ പകുതി പണം (ഉദാ: 3500) അഡ്വാൻസായി കൊടുക്കണം. ബാക്കി വരുന്ന 3500 രൂപ മാസതവണയായോ, രണ്ടോ മൂന്നോ തവണകളായോ രണ്ടു വർഷകൊണ്ട് കൊടുത്തു വീട്ടിയാൽ മതി എന്നും പറയുന്നു.

(ഇത് ആർക്കും ആകർഷകമായി തോന്നും. കാരണം രണ്ടുവർഷം സമയമുണ്ട്, അതിനിടയിൽ ബെഡിന് വല്ല കേടുപാടുകളും വരുമോ എന്ന് മനസ്സിലാക്കുകയും ചെയ്യാം) അങ്ങനെ 3500 പ്രകാരം നമ്മൾ നമുക്ക് ആവശ്യമുള്ളത്ര ബെഡുകൾ വാങ്ങുന്നു.


ഏതാനും ദിവസങ്ങൾക്കുള്ളിലോ, ഒന്നോ രണ്ടോ മാസത്തിനുള്ളിലോ മെത്ത കേടാകുന്നു. അടുത്ത തവണ പണംപിരിക്കാൻ വരുന്നവനേയും കാത്തു നമ്മളിരിക്കുന്നു...പക്ഷേ, അവൻമാരെ പിന്നെ ആ വഴിക്ക് കാണുകയേ ഇല്ല. അവർതന്നെ വിസിറ്റിങ് കാർഡിലെ നമ്പറിൽ വിളിച്ചാൽ ആളെ കിട്ടുകയുമില്ല.

വെറും 500 രൂപയിൽ കുറവ് ചെലവ് വരുന്ന വസ്തുവാണ് നമുക്ക് 3500 രൂപയ്ക്ക് തന്നിരിക്കുന്നത് എന്ന സത്യം അപ്പോഴാണ് നമ്മൾ മനസ്സിലാക്കുക. ഞാൻ വഞ്ചിക്കപ്പെട്ടതും ഈ രീതിയിലാണ്...(മാന്യമായി ഈ ജോലിചെയ്യുന്ന ന്യൂനപക്ഷവും ഉണ്ടാകാം).

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന പാഴ്‌വസ്‌തുക്കൾകൊണ്ട് നിർമിക്കുന്നതാണ് ഈ ബെഡ്. പാലക്കാട്, കോഴിക്കോട് ജില്ല അടക്കം കേരളത്തിലെ പല ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇത്തരം നിർമാണ യൂണിറ്റുകൾ രഹസ്യമായി പ്രവൃത്തിക്കുന്നതായി അറിയാം.

മാത്രമല്ല, നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ നടന്നിട്ടുള്ള മാല പൊട്ടിക്കൽ കേസുകളിലും മോഷണക്കേസുകളിലുമെല്ലാം ഇതുപോലുള്ള കച്ചവടക്കാർ പ്രതികളായ സംഭവങ്ങളുമുണ്ട്. മെത്തക്കച്ചവടം എന്ന വ്യാജേന ഉൾപ്രദേശങ്ങളിലെ വീടുകളിലെ അവസ്ഥയും, മോഷണമോ പിടിച്ചുപറിയോ നടത്തി രക്ഷപ്പെടാനുള്ള ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടിൽ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്ന മാഫിയകളും ഈ കൂട്ടത്തിലുണ്ട്.

അതുകൊണ്ട് സൂക്ഷിക്കുക: വീടുവീടാന്തരം നടന്നു ഇതുപോലുള്ള കച്ചവടം നടത്തുന്നവരെ കഴിവതും അകറ്റി നിർത്തുന്നതാണ് ഉചിതം.

NB: ഈ പറഞ്ഞതിനർഥം, ഇങ്ങനെ കച്ചവടം നടത്തുന്ന എല്ലാവരും ഇത്തരക്കാരാണ് എന്നല്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends