കണ്ണീർക്കാഴ്ചയായി... കുളിക്കുന്നതിനിടെ യുവതി കുളത്തിൽ വീണു മരിച്ചു....

കുളിക്കുന്നതിനിടെ യുവതി കുളത്തിൽ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലൻ ശങ്കരൻറെയും ശാന്തയുടെയും മകൾ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിൻറെ സഹോദരിയുടെ കൂടെയാണ് ചെറുപ്പം മുതൽ താമസം.
വീട്ടിൽ നിന്നും കുളത്തിലേക്ക് പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്ലാണ് കുളത്തിൽ കണ്ടെത്തിയത്. കുളത്തിനരികിൽ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്നും യുവതിയെ കണ്ടെത്തി.
ഉടൻ നിലമ്പൂർ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവർക്ക് ചെറിയ തോതിൽ അപസ്മാരം ഉള്ളതായി പറയപ്പെടുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം എടവണ്ണ പത്തപ്പിരിയത്തുളള കുടുംബശ്മശാനത്തിൽ സംസ്‌കാരചടങ്ങുകൾ നടന്നു.
https://www.facebook.com/Malayalivartha