ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണ കെട്ടുത്സവം ഇന്ന്...

പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണ കെട്ടുത്സവം ഇന്ന് . ഇക്കുറി കൂടുതൽ നന്ദികേശൻമാർ പടനിലത്തെത്തും. ചെറുതും വലുതുമായ 170 കെട്ടുകാളകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കൈവെള്ളയിൽ എഴുന്നള്ളിക്കാവുന്നതു മുതൽ 71 അടിവരെ ഉയരമുള്ള കെട്ടുകാളകൾ അണിനിരക്കും. ഇതിനുപുറമേ വെള്ളിയിലും വെങ്കലത്തിലും സ്വർണത്തിലും നിർമിച്ച കെട്ടുകാളകളും അണിനിരക്കും.
വലുപ്പത്തിൽ ഏറ്റവും മുമ്പൻമാരായ ഞക്കനാൽ പടിഞ്ഞാറേക്കരയുടെ കാലഭൈരവൻ, കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ ഓണാട്ടുകതിരവൻ, ആലുംപീടിക ജീനിയസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വജ്രതേജോമുഖൻ, വയനകം നന്ദികേശസമിതിയുടെ വില്ലൻ, പായിക്കുഴി വലിയകുളങ്ങര പൗരസമിതിയുടെ രൗദ്രബ്രഹ്മ ഋഷഭൻ തുടങ്ങിയ കെട്ടുകാളകൾ പടനിലത്തിന്റ ആവേശമാകുന്നതാണ്.
നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം എന്നിവയണിഞ്ഞ് ജീവതയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുടമണികിലുക്കി പടനിലത്ത് എത്തുന്ന നന്ദികേശൻമാരെ കാണാൻ പതിനായിരങ്ങളെത്തും.
"
https://www.facebook.com/Malayalivartha
























