പൂജാ അവധിക്കാലത്തെ തിരക്ക് ... പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു

പൂജാ അവധിക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. ട്രെയിൻ നമ്പർ 06007 മംഗളൂരു സെൻട്രൽ–- ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഞായർ പകൽ 3.15ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച (1 സർവീസ്) 02.15ന് ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷനിലെത്തുന്നതാണ്.
ട്രെയിൻ നമ്പർ 06065 മംഗളൂരു സെൻട്രൽ-–തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്‌സ്‌പ്രസ് വെള്ളി പകൽ 3.15-ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം (1 സർവീസ്) പുലർച്ചെ 03.50-ന് തിരുവനന്തപുരം നോർത്തിലെത്തുകയും ചെയ്യും.
ട്രെയിൻ നമ്പർ 06066 തിരുവനന്തപുരം നോർത്ത്– - മംഗളൂരു സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ശനി രാവിലെ 6.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അതേ ദിവസം (1 സർവീസ്) രാത്രി എട്ടിന് മംഗളൂരു സെൻട്രലിലെത്തും.
"
https://www.facebook.com/Malayalivartha
























